ഇരട്ടക്കൊല കേസിൽ ജീവപര്യന്തം ശിക്ഷ.. 64കാരൻ കുഴഞ്ഞ്‌വീണ് മരിച്ചു…

ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന്‍ മരിച്ചു. എറണാകുളം എരണുനെല്ലൂര്‍ കല്ലേൂര്‍കാട് ലക്ഷമി കോളനിയില്‍ മാന്‍കൂട്ടില്‍ വീട്ടില്‍ രാമന്‍ (64) ആണ് മരിച്ചത്. ഹ്യദയാഘാതം മൂലം തൃശൂർ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ആന പാപ്പന്‍ ആയിരുന്ന ഇയാള്‍ ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ കേസില്‍ രണ്ട് വര്‍ഷമായി തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ് വരികയായിരുന്നു. ഇവിടെ നിന്നും ഇക്കഴിഞ്ഞ 15 ന് ആണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റിയത്. ഇവിടെ വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ത്യശൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Related Articles

Back to top button