അല്ലുവിന് 300 കോടി.. ഫഹദിന് ലഭിച്ചത് എത്രയെന്നോ?.. രശ്‌മികയ്ക്ക് ഫഹദിനെക്കാൾ പ്രതിഫലം…

സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനാകുന്ന ആക്ഷൻ ചിത്രമാണ് ‘പുഷ്പ 2 ദി റൂൾ’. ‘പുഷ്പ’യുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന ചിത്രത്തിന് കാത്തിരിക്കുകയാണ് ആരാധകർ.സിനിമയ്ക്കായി അല്ലു അർജുൻ റെക്കോർഡ് പ്രതിഫലം വാങ്ങുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച റിപ്പോർട്ടുകൾ കൂടി പുറത്ത് വന്നിരിക്കുകയാണ്.ചിത്രത്തിനായി അല്ലു അർജുൻ 300 കോടിയോളം രൂപ വാങ്ങുമ്പോൾ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്‌മിക മന്ദാനയ്ക്ക് 10 കോടി രൂപയാണ് ലഭിക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിന് എട്ട് കോടിയാണ് പ്രതിഫലം എന്നും റിപ്പോർട്ടുകളുണ്ട്.ചിത്രത്തിലെ ‘കിസിക്’ എന്ന ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഈ ഗാനരംഗത്തിൽ ഭാഗമായതിന് രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെയാണ് ശ്രീലീലയ്ക്ക് ലഭിക്കുന്നതെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം പുഷ്പ 2 വിന്റെ പ്രമോഷൻ പരിപാടികൾ തകൃതിയായി നടന്നുക്കൊണ്ടിരിക്കുകയാണ്. കേരളത്തിലേക് ഉടൻ പുഷ്പ ടീം എത്തും. ബിഹാറിലും ചെന്നൈയിലും മികച്ച സ്വീകരണമാണ് അല്ലുവിന് ലഭിച്ചത്. ഡിസംബർ അഞ്ചിനാണ് സിനിമയുടെ റിലീസ്.

Related Articles

Back to top button