സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടൽ…പിടിഎ പ്രസിഡണ്ടിനും പ്രിൻസിപ്പലിനും മർദ്ദനമേറ്റു…

പൂവച്ചൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി തടയാൻ എത്തിയ പിടിഎ പ്രസിഡണ്ടിനും പ്രിൻസിപ്പലിനും മർദ്ദനമേറ്റു .ഗുരുതരമായ പരിക്കേറ്റ പ്രിൻസിപ്പൽ പ്രിയയെ കാട്ടാക്കട മമൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .സ്കൂളിലെ പ്ലസ് വൺ പ്ലസ് ടു വിദ്യാർഥികൾ തമ്മിലാണ് അക്രമം ഉണ്ടായത് .നേരത്തെ തന്നെ ഇരുവിഭാഗങ്ങളും തമ്മിൽ വിവിധ വിഷയങ്ങളെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നു . ഇത് പറഞ്ഞു തീർക്കുന്നതിനായാണ് പ്രിൻസിപ്പലിന്റെയും പിടിഎ പ്രസിഡൻ്റിൻ്റെയും നേതൃത്വത്തിൽ കുട്ടികളെ ഇന്ന് ചർച്ചയ്ക്ക് വിളിച്ചത്. ഇതിനിടെയായിരുന്നു വീണ്ടും ആക്രമണം ഉണ്ടായത് കുട്ടികൾ തമ്മിൽ കസേരയുമായി പരസ്പരം ആക്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ച പ്രിൻസിപ്പലിന്റെ മൂക്കിനും തലയ്ക്കും പരിക്കേൽക്കുകയായിരുന്നു. തടയാൻ ശ്രമിച്ച പിടിഎ പ്രസിഡണ്ട് രാഘവലിനെയും വിദ്യാർഥികൾ മർദ്ദിച്ചു രാഘവലാലിന് നെഞ്ചിലും കഴുത്തിലും ഒക്കെ ഇടിയേറ്റു വിവരമറിഞ്ഞ് കാട്ടാക്കട പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്

Related Articles

Back to top button