ലോട്ടസ് തകരാറിൽ; സംസ്ഥാനത്തെ ലോട്ടറി വിതരണം നിലച്ചു….

സംസ്ഥാനത്തെ ലോട്ടറി വിതരണം ഭാഗികമായി നിലച്ചു. ഭാഗ്യക്കുറി വകുപ്പ് ഓഫീസുകളിലെ ഓൺലൈൻ സംവിധാനം തകരാറിലായതോടെയാണ് ലോട്ടറി വിതരണം നിലച്ചത്. കച്ചവടക്കാർക്കും ഏജൻറ് മാർക്കും ഓഫീസുകളിൽ നിന്നും ലോട്ടറി ലഭിക്കാത്തത് ലോട്ടറി വില്പനക്കാരെ പ്രതികൂലമായി ബാധിച്ചു.

ജില്ലാ ലോട്ടറി ഓഫീസിലെ ഓൺലൈൻ സംവിധാനമായ ലോട്ടസ് തകരാറിലായതാണ് ലോട്ടറി വകുപ്പിന് തിരിച്ചടിയായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഇന്നത്തെ ലോട്ടറി കച്ചവടം നിലച്ചമട്ടിലാണ്. ഓൺലൈൻ സംവിധാനത്തിന്റെ സർവ്വറിലുണ്ടായ തകരാർ എത്രയും വേഗം തന്നെ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button