ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവതി….ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണ യുവതിയെ…..
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ യുവതിക്ക് രക്ഷകരായി റെയിൽവേ പൊലീസ്. പൊലീസ് രക്ഷിക്കുകയായിരുന്നു. ഇതിൻറെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കാൺപൂരിൽ നിന്ന് ഡൽഹിയിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു യുവതി.
ഇവർ ട്രെയിനിൽ കയറിയെങ്കിലും കുട്ടികൾക്ക് കയറാനായില്ല. ട്രെയിൻ നീങ്ങാൻ തുടങ്ങിയപ്പോൾ, കോച്ചിൻ്റെ വാതിലിന് പുറത്ത് ചാരി നിന്നുകൊണ്ട് അവർ സഹായത്തിനായി നിലവിളിച്ചു. അവരെ സുരക്ഷിതയാക്കാൻ രണ്ട് പൊലീസുകാർ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നുണ്ട്.
ഇതിനിടെയാണ് യുവതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണത്. സംഭവം നടന്നയുടൻ പൊലീസ് ഇവരെ രക്ഷിക്കുകയായിരുന്നു. സ്‌റ്റേഷൻ ഡ്യൂട്ടിയിലായിരുന്ന അനൂപ് കുമാർ പ്രജാപതിയാണ് യുവതിയെ രക്ഷിച്ചത്.