പാലക്കാട് തോൽവി.. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ കെ.സുരേന്ദ്രന്‍.. രാജി ഉടൻ ?….

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് കെ.സുരേന്ദ്രന്‍. കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. പാലക്കാട്ടെ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. പാലക്കാട്ടെയും കേരളത്തിലെയും തോൽവിയുടെ സാഹചര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ധ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്‌ എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ചത്.

അതേസമയം ഇന്ന് ഉച്ചക്ക് 12 മണിക്ക് സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. എ ക്ലാസ് മണ്ഡലമായ പാലക്കാട്ട് നേരിട്ട തോൽവിക്ക് പിന്നാലെ ബിജെപിയിൽ കടുത്ത പൊട്ടിത്തെറി തുടങ്ങിയിരുന്നു. ചരിത്രത്തിലാദ്യമായി സുരേന്ദ്രനെ ഔദ്യോഗിക പക്ഷത്തെ നേതാക്കൾ പോലും കൈയൊഴിഞ്ഞുതുടങ്ങി. പാലക്കാട്ടെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രൻ രാജിവയ്ക്കണമെന്നാണ് ഔദ്യോഗിക പക്ഷത്തെ അടക്കം നേതാക്കൾ ആവശ്യപ്പെടുന്നത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വരെ ഇക്കൂട്ടത്തിൽപ്പെടും. സ്ഥാനാർഥി നിർണയത്തിൽ വന്ന പാളിച്ചയാണ് തോൽവിക്ക് പ്രധാനകാരണം എന്ന വിമർശനമാണ് നേതാക്കൾ ഉയർത്തുന്നത്.

Related Articles

Back to top button