ശബരിമലയിൽ മരച്ചില്ല തലയിൽ വീണു.. തീർത്ഥാടകന്…
ശബരിമലയിൽ മരച്ചില്ല തലയിലേക്ക് വീണ് തീർത്ഥാടകന് പരുക്ക് . സഞ്ചുവെന്ന തീർത്ഥാടകനാണ് പരിക്കേറ്റത്. ചന്ദ്രാനന്ദൻ റോഡിൽ കൂടിപ്പോകുമ്പോൾ മരക്കൊമ്പ് തലയിൽ വീഴുകയായിരുന്നു. തലയ്ക്ക് സാരമായ പരിക്കുണ്ടെന്ന് പൊലീസ് അറിയിച്ചു. പമ്പ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.