ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക.. ഋഷഭ് പന്തിനെ സ്വന്തമാക്കി….

ഐപിഎൽ മെഗാതാരലേലത്തിന് സൗദിയിലെ ജിദ്ദയിൽ തുടക്കം. താരലേലം ആരംഭിച്ച് അര മണിക്കൂർ പിന്നിടും മുൻപേ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 26.75 കോടി രൂപയ്ക്ക് ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിലെത്തിയിരുന്നു. എന്നാൽ ശ്രേയസ് അയ്യരുടെ റെക്കോർഡ് മിനിറ്റുകൾക്കുള്ളിൽ തകർന്നു. ഋഷഭ് പന്തിനെ 27 കോടി എന്ന റെക്കോഡ് തുകയ്ക്ക് ലക്‌നൗ സ്വന്തമാക്കി.

അതേസമയം മിച്ചൽ സ്റ്റാർക്കിന്റെ വില കുത്തനെ ഇടിഞ്ഞു. ഇത്തവണ 11.75 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ജോസ് ബട്‍ലർ 15.75 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസിൽ. 26.75 കോടി രൂപയ്ക്ക് ശ്രെയസ് അയ്യർ പഞ്ചാബ് കിങ്സിൽ എത്തി. കഗീസോ റബാദ 10.75 കോടി ഗുജറാത്ത് ടൈറ്റൻസിൽ എത്തി. ആര്‍.ടി.എം. ഉപയോഗിച്ച് അര്‍ഷദീപിനെ പഞ്ചാബ് കിങ്‌സ് 18 കോടി രൂപയ്ക്ക് നിലനിര്‍ത്തി. ജിദ്ദയിൽ വാശിയേറിയ താരലേലം തുടരുകയാണ്.

Related Articles

Back to top button