കൊല്ലത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സ്കൂട്ടറില്‍.. പിന്നാലെ കടയിലേക്ക് ഇടിച്ച് കയറി.. ഡ്രൈവർ….
കൊല്ലം ആയൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി. ഫുട്പാത്തിലെ കൈവരി തകർത്താണ് വാൻ കടയിലേക്ക് ഇടിച്ചു കയറിയത്. സമീപത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറും വാൻ ഇടിച്ചിട്ടു. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.