കേസ് പിൻവലിക്കാൻ തത്കാലം സൗകര്യമില്ല.. മുന്നോട്ട് പോകുമെന്ന് നടി…
നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്നും.പരാതിയുമായി മുന്നോട്ട് പോകുമെന്നും ആലുവ സ്വദേശിനിയായ നടി. പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും പരാതിക്കാരി പറഞ്ഞു.. നടിക്കെതിരെ എടുത്ത പോക്‌സോ കേസില്‍ അതൃപ്തി പ്രകടിപ്പിച്ച് പരാതികള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ ദിവസം നടി വ്യക്തമാക്കിയിരുന്നു.തനിക്കെതിരെയുള്ള പോക്‌സോ കേസ് വ്യാജമായിട്ടും സര്‍ക്കാര്‍ സഹായിച്ചില്ലെന്ന അതൃപ്തിയിലാണ് പീഡന പരാതികള്‍ പിന്‍വലിക്കുമെന്ന് നടി നിലപാട് എടുത്തത്. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം വീണ്ടും തന്റെ അഭിപ്രായം മാറ്റിയിരിക്കുകയാണ് നടി.
മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതികള്‍ തത്കാലം പിന്‍വലിക്കുന്നില്ലന്ന് ആലുവ സ്വദേശിയായ നടി പറയുകയായിരുന്നു. നീതി ലഭിക്കുന്നതുവരെ മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കി.