‘സമസ്തയുടെ അധ്യക്ഷനെ നിരന്തരം വേട്ടയാടുന്നു’….

പി എം എ സലാമിനും കെ എം ഷാജിക്കും എതിരെ സമസ്ത നേതാവ് അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്. സമസ്തയേയും സമസ്ത നേതാക്കളെയും ഇടക്കിടെ കൊട്ടുന്നത് ഇവരുടെ മുഖ്യ തൊഴിലാണെന്നാണ് അബ്ദുൾ ഹമീദ് വിമർശിക്കുന്നത്. സമസ്തയുടെ അധ്യക്ഷനെ നിരന്തരം ഇവർ വേട്ടയാടുന്നുവെന്നും സമസ്തയുടെ ആദർശത്തോട് ഇവർക്ക് അരിശമാണെന്നുമാണ് അബ്ദുൾ ഹമീദ് ആരോപിക്കുന്നത്. മുസ്ലിംലീഗ് നേതൃത്വത്തിൽ നുഴഞ്ഞ് കയറി പാർട്ടി സ്ഥാനം ദുരുപയോഗം ചെയ്ത് സമസ്തയെ ആക്രമിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അബ്ദുൾ ഹമീദിന്റെ വിമർശനം.




