ചങ്ങനാശ്ശേരി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും പിടിയിൽ.. യുവതിക്ക് കഠിന തടവ്….
രണ്ട് കിലോ കഞ്ചാവ് കൈവശം വച്ച് കടത്തിയ കേസിൽ യുവതിക്ക് മൂന്നു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം കൂരോപ്പട സ്വദേശി ജോമിനി തോമസി ( 42 ) നെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. തൊടുപുഴ എൻ ഡി പി എസ് കോടതി സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ കെ എൻ ആണ് ശിക്ഷ വിധിച്ചത്. 2018 ഏപ്രിൽ ഒന്നിന് ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നുമാണ് യുവതിയെ പിടികൂടിയത്. കോട്ടയം എൻഫോഴ്സ്‌മെന്‍റ് ആന്‍റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ സജികുമാർ വി ആറും സംഘവും ചേർന്നാണ് പിടികൂടിയത്.