വയനാട്ടില്‍ ഇത്തവണയും കെട്ടിവെച്ച കാശ് കിട്ടാതെ ബിജെപി…

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണയും കെട്ടിവെച്ച കാശ് കിട്ടാതെ ബിജെപി. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നവ്യ ഹരിദാസ് നേടിയത് 1,09,939 വോട്ടുകളാണ്. ജനപ്രാതിനിധ്യനിയമ പ്രകാരം ആകെ പോള്‍ ചെയ്ത വോട്ടിന്റെ ആറിലൊന്ന് നേടാനായില്ലെങ്കിലാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമാവുക.

ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ 9,57,571 വോട്ടാണ് മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത്. ഇതില്‍ 6,22,338 വോട്ട് നേടി പ്രിയങ്കാ ഗാന്ധിയിലൂടെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മോകേരിക്ക് ലഭിച്ചത് 2,11,407 വോട്ടാണ്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒഴിഞ്ഞതോടെയായിരുന്നു മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ഈ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് 1,41,045 വോട്ടായിരുന്നു നേടിയത്. അന്ന് ആകെ 10,84,653 വോട്ട് പോള്‍ ചെയ്യപ്പെട്ടിരുന്നു. അന്നും ബിജെപിക്ക് കെട്ടിവെച്ച കാശ് കിട്ടിയിരുന്നില്ല.

Related Articles

Back to top button