‘ജനാധിപത്യ പാലക്കാടിൽ പുതിയ സൂര്യോദയമുണ്ടാകും…ആശങ്കയില്ലെന്ന് പി സരിൻ…
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജയസാധ്യത എൽഡിഎഫിന് തന്നെയെന്ന് എൽഡിഎഫ് സ്വാതന്ത്ര്യ സ്ഥാനാർഥി പി സരിൻ. ആശങ്കകൾ ഒന്നുമില്ലെന്നും ചില റൗണ്ടിലെ വോട്ടുകൾ എണ്ണുന്നത് പ്രധാനമാണെന്നും പി സരിൻ പറഞ്ഞു.
പാർട്ടി ഒരുമിച്ചുനിന്ന് നടത്തിയ പോരാട്ടമാണിതെന്നും പി സരിൻ പറഞ്ഞു. നഗരസഭാ പരിധിയിൽ ബിജെപി ലീഡ് ചെയ്യും എന്നതിൽ തർക്കമില്ല. എന്നാൽ അവർക്ക് പിന്നിൽ എൽഡിഎഫ് ഉണ്ടാകും. പിരായിരിയിൽ 10,000ത്തലധികം വോട്ടുകൾ പോൾ ചെയ്തിട്ടില്ല. എന്നാൽ 14 റൗണ്ടുകൾ എണ്ണുമ്പോളേക്കും എൽഡിഎഫ് മുന്നിൽ തന്നെ ഉണ്ടാകുമെന്നും പി സരിൻ പറഞ്ഞു.