നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ മരിച്ച നിലയില്‍…

നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. എറണാകുളം തോപ്പുംപടി സ്വദേശിനി ആന്‍മരിയ ആണ് മരിച്ചത്.തളിപ്പറമ്പ് ലൂര്‍ദ് നഴ്‌സിങ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ആന്‍മരിയ.ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. ക്ലാസ് ഉണ്ടായിരുന്നിട്ടും ആന്‍മരിയ ഇന്ന് പോയിരുന്നില്ല. ഹോസ്റ്റല്‍ മുറിയില്‍ കൂടെയുള്ള മറ്റ് വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ആന്‍മരിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പഠനസംബന്ധമായ പ്രശ്‌നങ്ങള്‍ ആത്മഹത്യയിലേക്ക് നയിച്ചതായാണ് സൂചന.

Related Articles

Back to top button