കൊച്ചിയിൽ ലേബർ കാർഡിനായി കൈക്കൂലി…. ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് പിടികൂടിയത്…
കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ലേബർ ഓഫീസറുടെ വീട്ടിൽനിന്ന് രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തു. കൈക്കൂലി വാങ്ങി സൂക്ഷിച്ച പണമാണ് പിടികൂടിയത്. 30 പവന്റെ സ്വർണവും വീട്ടിൽ നിന്ന് വിജിലൻസ് കണ്ടെടുത്തു.
അസിസ്റ്റന്റ് ലേബർ കമ്മീഷണർ യുപി സ്വദേശി അജിത് കുമാറിന്റെ വീട്ടിലാണ് വിജിലൻസ് പരിശോധന നടത്തിയത്. കൊച്ചി സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിൽ ജീവനക്കാരനാണ് ഇയാൾ.അറസ്റ്റിലായ അജീദ് കുമാറിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഇന്ന് ഉച്ചയ്ക്കാണ് ലേബർ കാർഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അജിത് കുമാർ വിജിലൻസിന്റെ പിടിയിലായത്. ബിപിസിഎൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ കയറ്റാൻ വേണ്ടിയായിരുന്നു കൈക്കൂലി വാങ്ങിയത്.



