അറ്റകുറ്റപണിക്കായി കയറിയ വൈദ്യുതി പോസ്റ്റ് മറിഞ്ഞു വീണ് തൊഴിലാളിക്ക്…
അമ്പലപ്പുഴ: പുന്നപ്രയിൽ അറ്റകുറ്റപണിക്കായി കയറിയ പോസ്റ്റ് മറിഞ്ഞു വീണ് തൊഴിലാളിക്ക് പരിക്ക്. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് കോമന അനിരുദ്ധഭവനത്തിൽ സലിമോൻ (44) നാണ് പരിക്കേറ്റത്.രണ്ടു കാലുകൾക്കും ഗുരുതര പരിക്കേറ്റ സലിമോനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച ഉച്ചയോടെ പുന്നപ്ര മാർക്കറ്റിനു സമീപമായിരുന്നു അപകടം.തുരുമ്പെടുത്ത പോസ്റ്റിൽ അറ്റകുറ്റപണിക്കായി കയറിയതായിരുന്നു ജീവനക്കാരൻ .പോസ്റ്റിന് മുകളിലെത്തിയപ്പോൾ പോസ്റ്റ് ഒടിഞ്ഞ് നിലത്തു വീണാണ് പരിക്കേറ്റത്. ട്രോമാകെയറിൽ ചികിത്സയിലാണ് സലിമോൻ.




