ഒടുവിൽ ആശ്വാസം.. വനത്തിൽ കുടുങ്ങിയ 20 ശബരിമല തീർത്ഥാടകരെയും പുറത്തെത്തിച്ചു…

വനത്തിൽ കുടുങ്ങിയ 20 ശബരിമല തീർത്ഥാടകരെ NDRF സംഘം വനത്തിന് പുറത്തെത്തിച്ചു. പുല്ലുമേട് വഴി എത്തിയ 20 തീർത്ഥാടകരാണ് വനത്തിൽ കുടുങ്ങിയത്. സംഘത്തിലെ രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥ വന്നതോടെയാണ് തീർത്ഥാടകർ വനത്തിൽ കുടുങ്ങിയത്. സന്നിധാനത്ത് നിന്ന് രണ്ടര കിലോ മീറ്റർ ഉള്ളിലാണ് തീർത്ഥാടകർ കുടുങ്ങിയത്.രാവിലെ 11 മണിക്കാണ് തീർഥാടക സംഘം സന്നിധാനത്തേക്ക് പുറപ്പെട്ടത്. സംഘത്തിലെ രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥ വന്നതോടെ യാത്ര വളരെ വൈകി. രാത്രിയായതിനാൽ വനത്തിന് പുറത്തേക്ക് പോകാൻ സാധിക്കാതെവന്നു.

കുട്ടികൾ ഉൾപ്പെടയുള്ളവർ തീർഥാടക സംഘത്തിൽ ഉണ്ടായിരുന്നു. എൻടിആർഎഫ് സംഘവും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇവരെ സന്നിധാനം ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സയും നൽകി. എല്ലാവരുടെയും ആരോഗ്യനില പൂർണ തൃപ്തികരമാണ്.

Related Articles

Back to top button