ബാ​ഗി​ൽ തു​ണി​ക​ൾ​ക്ക​ടി​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ… ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത 75 മൊ​ബൈ​ൽ ഫോ​ണു​ക​ൾ ….

മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മൈ​സൂ​ർ -കോ​ഴി​ക്കോ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ​നി​ന്ന് ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത 75 മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. സീ​റ്റി​ന​ടി​യി​ൽ ബാ​ഗി​ൽ തു​ണി​ക​ൾ​ക്ക​ടി​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഫോ​ണു​ക​ൾ. എ​ല്ലാം ഉ​പ​യോ​ഗി​ച്ച ഫോ​ണു​ക​ളാ​ണ്.

വി​വോ, ഓ​പ്പോ, സാം​സ​ങ്, ആ​പ്പി​ൾ ഐ ​ഫോ​ൺ, വ​ൺ പ്ല​സ് തു​ട​ങ്ങി​യ വി​വി​ധ ക​മ്പ​നി​ക​ളു​ടെ ഫോ​ണു​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. രേ​ഖ​ക​ളി​ല്ലാ​തെ ഇ​ത്ര​യ​ധി​കം മൊ​ബൈ​ൽ ഫോ​ണു​ക​ൾ കൊ​ണ്ടു​വ​രു​മ്പോ​ൾ ചെ​ക്ക് പോ​സ്റ്റി​ലെ പ​രി​ശോ​ധ​ന ഭ​യ​ന്ന് ഉ​ട​മ​സ്ഥ​ൻ മാ​റി​യ​താ​കാ​നാ​ണ് സാ​ധ്യ​ത. പി​ടി​ച്ചെ​ടു​ത്ത ഫോ​ണു​ക​ൾ തു​ട​ർ ന​ട​പ​ടി​ക്കാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സി​ന് കൈ​മാ​റി​യ​താ​യി എ​ക്സൈ​സ് അ​റി​യി​ച്ചു.

മു​ത്ത​ങ്ങ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജെ. സ​ന്തോ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ വി​നോ​ദ്, അ​നീ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

Related Articles

Back to top button