തട്ടിക്കൊണ്ടു വന്ന കുട്ടിയുടെ മതം മറ്റൊന്ന്.. നാല് വയസുകാരനെ ഉപേക്ഷിച്ച് യുവതി…
തട്ടിക്കൊണ്ടു വന്ന കുട്ടി മറ്റൊരു മതത്തിൽപ്പെട്ടതെന്ന് മനസിലാക്കി നാല് വയസുകാരനെ ഉപേക്ഷിച്ച 46കാരി പിടിയിൽ. ചെങ്കോട്ടയ്ക്ക് സമീപത്തെ ഫുട്പാത്തിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. വ്യത്യസ്ത മതത്തിൽ പെട്ടവനാണെന്ന് മനസ്സിലാക്കി അതേ ദിവസം തന്നെ ഉപേക്ഷിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയി ഒരു ദിവസത്തിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.ഡൽഹിയിലെ കൃഷ്ണ നഗറിൽ താമസിക്കുന്ന രചന ദേവിയാണ് പൊലീസ് പിടിയിലായത്.
കുട്ടിയുടെ അമ്മ റുക്സാനയാണ് പൊലീസിനെ സമീപിച്ചത്. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ അന്വേഷണം ആരംഭിച്ചിരുന്നു. പരിശോധനയ്ക്കിടെ ശാസ്ത്രി പാർക്കിലെ ഒബ്സർവേഷൻ ഹോമിൽ കുട്ടിയെ കണ്ടതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് കുട്ടിയെ കണ്ടെത്തി കൗൺസിലിംഗ് നടത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അമ്മയെ ഏൽപ്പിച്ചതായി പോലീസ് പറഞ്ഞു.