നിലമേൽ സ്വദേശിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ ഒരു വർഷത്തിനുശേഷം പോലീസ് പിടികൂടി….പിടികൂടുമ്പോൾ പ്രതികളുടെ..

വർക്കല :പാളയംകുന്ന് സ്വദേശികളായ അപ്പൂസ് എന്ന് വിളിക്കുന്ന വിജിത്ത്
മനു എന്നിവരാണ് പിടിയിലായത്. ഡിസംബർ രണ്ടിനാണ് സംഭവം നിലമേൽ സ്വദേശിയായ രതീഷിനെ ചെമ്മരതിയിലെ വീട്ടിൽ വച്ച് കൊടുവാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതായതാണ് കേസ് ആക്രമണത്തിൽ രതീഷിന്റെ തലയുടെ ഇടതുഭാഗത്തും കൈയ്ക്കും ആഴത്തിൽ മുറിവേറ്റിരുന്നു ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കളെയും ഇവർ വാൾ കാട്ടി ഭീഷണിപ്പെടുത്തി തുടർന്ന് ഒളിവിൽ പോയ പ്രതികളെ ഒരു വർഷത്തിനുശേഷം മലപ്പുറത്തു നിന്നും കാസർകോട് നിന്നും പിടികൂടിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് പി കിരൺ നാരായൺ ഐപിഎസും വർക്കല എ എസ് പി ദീപക് ദൻ കർ ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജു ലാൽ എന്നിവരുടെ നിർദ്ദേശാനുസരണം അയിരൂർ എസ് എച്ച് ഒശ്യാം എ എസ് ഐ രജിത്ത് സിപിഒ മാരായ ബിനു സാജു നൂറുൽ ആമീൻ അനിൽ വരുൺ എന്നിവ അടങ്ങുന്ന സംഘമാണ് പിടികൂടിയത് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Related Articles

Back to top button