റോഡിലെ കുഴിയിൽ വീണ തടിലോറി മറിഞ്ഞത് സ്വിഫ്റ്റ് കാറിനും ഹ്യൂണ്ടായ് കാറിനും മുകളിലേക്ക്….വാഹനങ്ങൾക്കുള്ളിൽ…
കൊച്ചി: പെരുമ്പാവൂരിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കും ബൈക്കിനും മുകളിലേക്ക് തടി ലോറി മറിഞ്ഞ് അപകടം. പെരുമ്പാവൂർ കാളവയൽ റോഡിലാണ് സംഭവം. റോഡിലെ കുഴിയിൽ വീണ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനങ്ങൾക്കുളളിൽ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പെരുമ്പാവൂർ നഗരസഭയിൽ 20-21 വാർഡുകൾ കൂടിച്ചേരുന്ന സ്ഥലമാണ് കാളവയൽ റോഡ്.