ചന്ദനവുമായി മുൻ പൊലീസ് തണ്ടർബോൾട്ട് അറസ്റ്റിലായി….5 പേർ അറസ്റ്റിൽ…

ഇടുക്കിയിൽ ചന്ദന കടത്തു സംഘത്തിലെ പ്രധാനികൾ പിടിയിൽ. നെടുംകണ്ടം സന്യാസിയോടയിൽ ചന്ദന മരം ചെറു കഷ്ണങ്ങൾ ആക്കി വിൽക്കാൻ ശ്രമിച്ച സംഭവത്തിലെ തുടർ അന്വേഷണത്തിലാണ് അഞ്ച് പേർ പിടിയിലായത്. സംഭവത്തിൽ 55 കിലോയോളം ചന്ദന കാതലും കണ്ടെത്തി.
സന്യാസിയോടയിലെ ചന്ദന കേസിൽ കുമളി ഫോറസ്റ്റ് റേഞ്ച് പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം നടത്തുന്നതിനിടെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് പ്രതികളും ബാബുവും ഹസൻ കുഞ്ഞും അറസ്റ്റിലായത്. ചെറു കഷ്ണങ്ങൾ ആക്കി കടത്തുന്നതിനായി സൂക്ഷിച്ചിരുന്ന 55 കിലോ കാതലും കണ്ടെത്തി. ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കേസിലെ മുഖ്യ സൂത്രധാരനായ ലഗീധരൻ എന്ന കണ്ണൻ ഒളിവിലാണ്. ഇയാൾ അന്യ സംസ്ഥാനത്തേയ്ക് കടന്നതായാണ് സൂചന.

Related Articles

Back to top button