പെരുന്നാളിനിടെയുണ്ടായ സംഘർഷം..പ്രതികാരം വീട്ടാൻ വീടിന് തീയിട്ടു…
തൃശ്ശൂർ കുന്നംകുളം അഞ്ഞൂരിൽ വീടിന് തീയിട്ടു. അഞ്ഞൂരിൽ വാടകക്ക് താമസിക്കുന്ന അജിത്തിന്റെ വീടിനാണ് അക്രമിസംഘം തീയിട്ടത്.പെരുന്നാളിനിടെയുണ്ടായ സംഘർഷത്തിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു.വീട്ടുകാർ പെരുന്നാളിന് പോയ സമയത്താണ് തീയിട്ടത് അതിനാൽ വൻ അപകടം ഒഴിവായി.പോലീസ് പ്രതികൾക്കായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.