ഒരു മിനിറ്റില്‍ പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം…
പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്. ഒരു മിനിറ്റില്‍ 85 പേരിലധികം പതിനെട്ടാം പടി കയറിയെന്നും നേരത്തെ 65 പേര് വരെയാണ് കയറിയിരുന്നതെന്നും മന്ത്രി വ്യക്തമാക്കി. പൊലീസ് സ്വീകരിച്ച നടപടികള്‍ ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ദിനം മാത്രം 30000 പേര് എത്തി. പാര്‍ക്കിംഗ് സൗകര്യവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആദ്യ രണ്ട് ദിവസം ഒരു പ്രശ്നവുമില്ലായിരുന്നു. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയില്‍ ഉള്ളത് – അദ്ദേഹം വിശദമാക്കി.
മണ്ഡലപൂജ തുടങ്ങി രണ്ടാം ദിനവും ശബരിമല സന്നിധാനത്തേക്ക് തീര്‍ഥാടക പ്രവാഹം നവംബര്‍ മാസത്തെ ബുക്കിങ് സ്ലോട്ടുകളെല്ലാം നിറഞ്ഞു കഴിഞ്ഞു ഇതുവരെ ഒന്നേകാല്‍ ലക്ഷത്തിലധികം തീര്ഥാകര് ദര്‍ശനം നടത്തി.