റബർഫാക്ടറിയിൽ തീപിടിത്തം….

കോട്ടയം മൂന്നിലവിൽ റബർഫാക്ടറിയിൽ തീപിടിത്തം. വൈകീട്ട് മൂന്നരയോടെയായായിരുന്നു അപകടം. അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. ആളപായമില്ല. അവധി ദിവസമായതിനാൽ ഫാക്ടറിയിൽ തൊഴിലാളികൾ കുറവായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്താൻ വൈകിയതായി നാട്ടുകാർ ആരോപിച്ചു.

റബർ ഫാക്ടറിയിലേക്കുള്ള കടവുപുഴ പാലം കാലങ്ങളായി തകർന്നു കിടക്കുകയാണ് . ഇതിനാൽ 12 കിലോമീറ്റർ ചുറ്റിയാണ് അഗ്നി രക്ഷാ യൂണിറ്റ് എത്തിയതെന്നാണ് ആരോപണം. കഴിഞ്ഞവർഷം നവംബറിലും ഫാക്ടറിയിൽ തീ പടർന്ന് കനത്ത നാശ നഷ്ടമായിരുന്നു.

Related Articles

Back to top button