റഹീമിന്റെ വിധി പറയലിനായുള്ള കാത്തിരിപ്പ് ഇനി രണ്ടാഴ്ച കൂടി…
18 വർഷമായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിനായി ഇനി രണ്ടാഴ്ച കൂടി കാത്തിരിക്കണം. കേസ് ഇന്ന് കോടതി പരിഗണിച്ചെങ്കിലും മോചന ഉത്തരവുണ്ടായില്ല. അതേസമയം സിറ്റിങ് പൂർത്തിയായി. വിധി പറയൽ രണ്ടാഴ്ചക്ക് ശേഷമെന്നാണ് ഇന്നത്തെ സിറ്റിങ്ങിന് ശേഷം കോടതി അറിയിച്ചത്