ആശുപത്രിയിലെ തീപിടിത്തം..വെന്തുമരിച്ച നവജാത ശിശുക്കളുടെ ഡിഎന്‍എ പരിശോധന ഇന്ന്…
ഉത്തര്‍പ്രദേശില്‍ ഝാന്‍ഡി ആശുപത്രിയില്‍ വെന്തുമരിച്ച നവജാത ശിശുക്കളുടെ ഡിഎന്‍എ പരിശോധന ഇന്ന്. തിരിച്ചറിയാനാകാത്ത കുട്ടികളുടെ പരിശോധനയാണ് നടത്തുക. ദിവസങ്ങള്‍ മാത്രം പ്രായമുള്ള പത്ത് കുട്ടികളാണ് കഴിഞ്ഞ ദിവസം കുട്ടികളുടെ ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ മൂന്ന് പേരെ തിരിച്ചറിയാനായിട്ടില്ല. ബാക്കി ഏഴ് കുഞ്ഞുങ്ങളെ ബന്ധുക്കള്‍ക്ക് കൈമാറി. പരിക്കേറ്റ 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമായി തുടരുകയാണ്.
സംഭവത്തില്‍ യുപി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ആരോഗ്യവകുപ്പ് ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് സമിതിയിലുള്ളത്. സമിതി ഏഴ് ദിവസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഡിജിപിക്കും യുപി സര്‍ക്കാരിനും കമ്മീഷന് നോട്ടീസ് നല്‍കിയിട്ടുണ്ട്.