സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ലീഗ് നേതാക്കള്‍…

ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിന്റെ കൈപിടിച്ചതിന് പിന്നാലെ പാണക്കാടെത്തി സന്ദീപ് വാര്യര്‍. നിറഞ്ഞ പുഞ്ചിരിയോടെ ഹസ്തദാനം ചെയ്തായിരുന്നു കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും സന്ദീപ് വാര്യരെ സ്വാഗതം ചെയ്തത്. സാദിഖലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് പുറമെ എംഎല്‍എമാരായ എം ഷംസുദ്ദൂന്‍. നജീബ് കാന്തപുരം, യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്, ലീഗിന്റെ രാജ്യസഭ എംപി ഹാരിസ് ബീരാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്.നേരത്തെ ബിജെപിയുടെ ഭാഗമായിരുന്നപ്പോൾ കുഞ്ഞാലിക്കുട്ടിക്കും സാദിഖലി ശിഹാബ് തങ്ങള്‍ക്കുമെതിരെ രൂകഷ വിമര്‍ശനമാണ് സന്ദീപ് വാര്യര്‍ ഉന്നയിച്ചിട്ടുള്ളത്.

Related Articles

Back to top button