കിടപ്പുമുറിയിൽ നിന്ന് അപരിചിത ശബ്ദം….വാതിൽ പൂട്ടിയ ശേഷം വീട്ടുകാർ റാപിഡ് റെസ്പോൺസ് ടീമിനെ വിവരം അറിയിച്ച് വീട്ടുകാർ…
കിടപ്പുമുറിയിൽ നിന്ന് അപരിചിത ശബ്ദം കേട്ട് പരിശോധിച്ച വീട്ടുകാർ കണ്ടെത്തിയത് മൂർഖൻ പാമ്പിനെ. കാട്ടാക്കട എസ് എൻ നഗർ ദാമോദരൻ പിള്ളയുടെ ഇടുപടിക്കൽ വീട്ടിൽ ശനിയാഴ്ച രാവിലെ 11.30ഓടെയാണ് പാമ്പിനെ കണ്ടെത്തിയത്. വീടിനുള്ളിൽ കടന്ന പാമ്പ് ശുചിമുറിയുടെ ഭാഗത്തേക്ക് ഇഴഞ്ഞ് നീങ്ങുന്നതാണ് വീട്ടുകാർ കണ്ടത്. ഉടൻ തന്നെ വാതിൽ പൂട്ടിയ ശേഷം വീട്ടുകാർ റാപിഡ് റെസ്പോൺസ് ടീമിനെ വിവരം അറിയിക്കുകയായിരുന്നു.