തിരുവനന്തപുരത്ത് അയൽവാസിയെ വെട്ടി കൊലപ്പെടുത്തി.. ഒരാൾ കസ്റ്റഡിയിൽ….
തിരുവനന്തപുരം കിളിമാനൂരിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്തി. കിളിമാനൂർ കാരേറ്റ് സ്വദേശി ബാബുരാജ് ആണ് കൊല്ലപ്പെട്ടത്. ബാബുരാജിന്റെ അയൽവാസിയായ സുനിൽകുമാറിനെ കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ ബാബുരാജ് സുനിൽകുമാറുമായി തർക്കത്തിൽ ഏർപ്പെട്ടു.പിന്നീട് കയ്യാങ്കളിയിലേക്കും പോകുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ബാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല .ബാബുരാജ് മിക്കദിവസങ്ങളിലും മദ്യപിച്ചെത്തി ബഹളം വെക്കാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു.