പെരുമഴ.. 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ.. വരും മണിക്കൂറിലും മഴ തുടരും…
വൈകുന്നേരം മുതൽ മലപ്പുറത്ത് കനത്ത മഴ.നിലമ്പൂരിലാണ് ഏറ്റവും ശക്തമായ മഴ അനുഭവപ്പെട്ടത്. ഇവിടെ 5 മണിമുതൽ 9 മണിവരെയുള്ള 4 മണിക്കൂറിൽ 99 എം എം മഴയാണ് ലഭിച്ചത്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം മലപ്പുറത്ത് മഴ ശക്തമായി തുടരുമെന്നാണ് വ്യക്തമാകുന്നത്. മലപ്പുറത്തിനൊപ്പം കോഴിക്കോട് ജില്ലയിലും അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.