ആർഷോയ്ക്ക് മതിയായ ഹാജരുണ്ടെന്ന് റിപ്പോർട്ട്….മഹാരാജാസ് പ്രിൻസിപ്പലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിവേദനം..
തിരുവനന്തപുരം, എസ്എഫ്ഐ നേതാവ് പി എം ആർഷോയ്ക്ക് മതിയായ ഹാജരുണ്ടെന്ന് അറിയിച്ച് മഹാരാജാസ് പ്രിൻസിപ്പൽ കൊടുത്ത റിപ്പോർട്ടിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി. ആർഷോ ദീർഘനാളായി ക്ലാസ്സുകൾ അറ്റൻഡ് ചെയ്യുന്നില്ലായെന്നറിയിച്ച്, കോളേജിൽ നിന്ന് പുറത്താകുന്നതായി പറഞ്ഞ് പിതാവിന് നോട്ടിസ് അയച്ച അതേ പ്രിൻസിപ്പൽ തന്നെയാണ് ഇപ്പോൾ മതിയായ ഹാജരുണ്ടെന്ന് ബോധിപ്പിച്ച് എം ജി സർവലാശാലയക്ക് റിപ്പോർട്ട് അയച്ചിരിക്കുന്നത്. ഇതിനെതിരെയാണ് സേവ് യൂണിവേഴ്സിറ്റി രംഗത്ത് എത്തിയിരിക്കുന്നത്. അഞ്ചും ആറും സെമസ്റ്ററിൽ ആർഷോയ്ക്ക് മിനിമം ഹാജരില്ല എന്നതിന് തെളിവുകൾ ഉണ്ടെന്ന് എന്നതാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റിയുടെ വാദം.