നാടക സമിതിയുടെ ബസ് മറിഞ്ഞ് അപകടം…നാളെ കെപിഎസിയിൽ പൊതുദര്‍ശനം…
കണ്ണൂർ കേളകത്ത് നാടക സമിതിയുടെ മിനി ബസ് മറിഞ്ഞ് മരിച്ച രണ്ടു പേരുടെയും പോസ്റ്റ്‍മോർട്ടം നടപടികള്‍ പൂര്‍ത്തിയായി. മരിച്ച നടിമാരായ അഞ്ജലി, ജെസി മോഹൻ എന്നിവരുടെ മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് തിരിച്ചു. ബന്ധുക്കൾ എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. നാളെ രാവിലെ എട്ടുമണി മുതൽ കായകുളം കെപിഎസിയിൽ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് അഞ്ജലിയുടെ മൃതദേഹം കായംകുളത്തും ജെസിയുടെ മൃതദേം ഓച്ചിറയിലും സംസ്കരിക്കും. അപകടത്തിൽ പരിക്കേറ്റ ഒൻപത് പേർ കണ്ണൂരിൽ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 25000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു.