പൂരം കലക്കൽ..രണ്ടാംഘട്ട മൊഴിയെടുത്തു…മൊഴിയിൽ…

പൂരം കലക്കൽ തൃതല അന്വേഷണത്തിന്‍റെ ഭാഗമായി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ രണ്ടാം ഘട്ട മൊഴി രേഖപ്പെടുത്തി. മലപ്പുറം എ എസ് പി ഫിറോസ് എം ഷഫീഖ് ആണ് മൊഴി രേഖപ്പെടുത്തിയത്. തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാറിന്‍റെയും ജോയിന്‍റ് സെക്രട്ടറി പി ശശിധരന്‍റെയും മൊഴികളാണ് രേഖപ്പെടുത്തിയത്.

റവന്യു ഡിപ്പാർട്മെന്‍റിന് പറ്റിയ വീഴ്ചകളെക്കുറിച്ചുള്ള വിവരങ്ങളാണ് മൊഴിയായി നൽകിയതെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. രണ്ട് പ്രശ്നങ്ങളാണ് പ്രധാനമായും ഉന്നയിച്ചതെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു. പൂര ദിവസം മാഗസിൻ അടച്ചതും റോഡുകൾ വളച്ചു കെട്ടിയതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കളക്ടറെ അറിയിച്ചിട്ടും എത്താൻ വൈകിയെന്നും ഇതുസംബന്ധിച്ച വിശദമായ മൊഴി നൽകിയെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ പറഞ്ഞു.

Related Articles

Back to top button