സാക്ഷരതാ മിഷന്റെ ഏഴാംക്ലാസ് തുല്യതാ പരീക്ഷ… വിജയം നേടിയവരിൽ ഇന്ദ്രൻസും…..

സാക്ഷരതാ മിഷന്റെ ഏഴാംക്ലാസ് തുല്യതാ പരീക്ഷയില്‍ വിജയം നേടിയെടുത്ത് നടൻ ഇന്ദ്രൻസ്.

നടനൊപ്പം സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയെഴുതിയ 1483 പേർ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. പഠിക്കുന്നതിനും പരീക്ഷകളെഴുതുന്നതിനും പ്രായം പ്രശ്നമല്ലെന്ന് തെളിയിച്ച്‌ ആഗസ്ത് 24നാണ് ഇന്ദ്രൻസ് പരീക്ഷയെഴുതിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രല്‍ സ്കൂളില്‍ ഇന്ദ്രൻസിനൊപ്പം 151 പേർ പരീക്ഷയെഴുതി. രണ്ടു ദിവസമായി ആറ് വിഷയത്തിലായിരുന്നു പരീക്ഷ.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നാലാംക്ലാസിലാണ് ഇന്ദ്രൻസ് പഠനം അവസാനിപ്പിച്ചത്.

Related Articles

Back to top button