അധിക ചാക്ക് ഒന്നിന് പരമാവധി 100 രൂപ വരെ…., വീടുകളിലെ മാലിന്യ ശേഖരണ നിരക്കിൽ …..

അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിത കര്‍മസേനയ്ക്ക് യൂസര്‍ ഫീ ഉയര്‍ത്താന്‍ അനുമതി. സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള തുകയാണ് ഉയര്‍ത്താന്‍ അനുമതി നല്‍കിയത്. വീടുകളിലെ മാലിന്യ ശേഖരണ നിരക്കില്‍ മാറ്റമില്ല. തദ്ദേശ വകുപ്പ് ഇത് സംബന്ധിച്ചുള്ള മാര്‍ഗരേഖ പുതുക്കി.

മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ പ്രത്യേകതകള്‍ക്ക് അനുസരിച്ചും നിരക്ക് ഉയര്‍ക്കാം. നിലവില്‍ 100 രൂപയാണ് ചാക്കിന് ഈടാക്കുന്നത്. ഒരുമാസം ആദ്യ അഞ്ച് ചാക്കിന് 100 രൂപ. തുടര്‍ന്നുള്ള അധിക ചാക്ക് ഒന്നിന് പരമാവധി 100 രൂപ വരെ വാങ്ങാം. എത്രയാണ് ഈടാക്കുന്നതെന്ന് തദ്ദേശ ഭരണ സമിതിക്ക് തീരുമാനിക്കാം. മാലിന്യം ശേഖരിച്ച് ജീവിക്കുന്ന വനിതകള്‍ക്ക് ആശ്വാസമാണ് തീരുമാനം. ദീര്‍ഘനാളായുള്ള അവരുടെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button