മത്സ്യതൊഴിലാളികളെ ആക്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ….
അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിയിൽ കഴിഞ്ഞ രാത്രി മത്സ്യതൊഴിലാളികളെ മർദ്ദിച്ച കേസിൽ 2 പേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു. പുറക്കാട് പഞ്ചായത്ത് വാർഡ് 9
തോട്ടപ്പള്ളി പൊരിയൻ്റെ പറമ്പ് വീട്ടിൽ ശശികുമാർ (62),പുറക്കാട് പഞ്ചായത്ത് വാർഡ് 9 തോട്ടപ്പള്ളി പൊരിയൻ്റെ പറമ്പ് വീട്ടിൽ ശ്യാംലാൽ ( 38) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം സ്വദേശി രാജേഷിൻ്റെ ഉടമസ്ഥയിലുള്ള ബോട്ടിൽ നിന്നും ബാറ്ററി അഴിച്ചു മാറ്റുവാൻ ശ്രമിക്കുകയായിരുന്ന ശ്യാംഘോഷിനെ തടയാൻ ശ്രമിച്ച നേരം ശ്യാംഘോഷും സംഘവും സംഘം ചേർന്ന് മത്സ്യതൊഴിലാളികളെ ആക്രമിക്കുകയായിരന്നു. ആക്രമണത്തിൽ പരിക്ക് പറ്റിയ കൊല്ലം ജോനകപറമ്പ് സ്വദേശി ജയിംസും, പുതുകുറിച്ചി സ്വദേശിയായ ഫ്രാൻസീസും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ത്രീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്