കുടുങ്ങിയ വല ശരിയാക്കാന്‍ കടലില്‍ ചാടി.. കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി…

മത്സ്യബന്ധനത്തിനിടെ കടലില്‍ കുടുങ്ങിയ വല ശരിയാക്കാനായി ബോട്ടില്‍ നിന്ന് ചാടി കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ നിന്ന് പുറപ്പെട്ട ‘യാ കാജാ സലാം’ എന്ന ബോട്ടിലെ തൊഴിലാളി ഒഡീഷ സ്വദേശി അല്ലജാലി(35)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.ഇന്ന് രാവിലെയോടെയാണ് പുതിയങ്ങാടി കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്.മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കരയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

Related Articles

Back to top button