എന്‍ പ്രശാന്തിനെ തിരിച്ചെടുക്കണം..മുഖ്യമന്ത്രിക്ക് കത്തയച്ച് സിഐടിയുവും എഐടിയുസിയും…

സസ്‌പെന്‍ഷനിലായ കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എന്‍ പ്രശാന്ത് ഐഎഎസിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ യൂണിയനുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി. സിഐടിയു, എഐടിയുസി, കാംകോ ഓഫീസേഴ്‌സ് അസോസിയേഷന്‍, കാംകോ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് കാംകോ ഓഫീസേഴ്‌സ് എന്നീ സംഘടനകളാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

എന്‍ പ്രശാന്ത് മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റ ശേഷം കാംകോയുടെ പ്രവര്‍ത്തനം ലോക നിലവാരത്തിലേക്ക് എത്തിയെന്നും പ്രശാന്തിനെ തിരികെ നിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. പ്രശാന്തിനെ തിരികെ നിയമിക്കുന്നത് സ്ഥാപനത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സംഘടനകള്‍ പറയുന്നു. നേരത്തേ തൊഴിലാളി സംഘടനകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് എന്‍ പ്രശാന്ത് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിഐടിയു അടക്കമുള്ള സംഘടനകള്‍ പ്രശാന്തിനെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

Related Articles

Back to top button