ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 15ന്

മാവേലിക്കര: ആൾകേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം 15ന്
മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9ന് ജില്ലാ പ്രസിഡന്റ് എസ്.മോഹനൻപിള്ള പതാക ഉയർത്തും. രാവിലെ 9.15ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.സി.ജോൺസൺ ഉദ്ഘടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്.മോഹനൻപിള്ള അധ്യക്ഷനാവും. ഫോട്ടോപ്രദർശനം മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ബി.രവീന്ദ്രൻ അധ്യക്ഷനാവും. ട്രേഡ് ഫെയർ സംസ്ഥാന സെക്രട്ടറി ബി.ആർ.സുദർശൻ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ്പ്രസിഡന്റ് പ്രസാദ് ചിത്രാലയ അധ്യക്ഷനാവും.

സംഘടന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി ബി.ആർ.സുദർശനനും വാർഷിക റിപ്പോർട്ട് ജില്ലാ സെക്രട്ടറി ഹരീഷ് കൈരളിയും വാർഷിക കണക്ക് ജില്ലാ ട്രഷറാർ അനിൽ ഫോക്കസും ജില്ലാ വെൽഫയർ കണക്കുകൾ വെൽഫയർ ചെയർമാൻ ആർ.ഉദയനും അവതരിപ്പിക്കും. തുടർന്ന് ഭരണസമിതി തെരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന സെക്രട്ടറിയും ജില്ലാ നിരീക്ഷനുമായ ജയൻ ക്ലാസിക് വാരണാധികാരിയായിരിക്കും. ഫോട്ടോ പ്രദർശനം ചെയർമാൻ കൊച്ചുകുഞ്ഞ്.കെ.ചാക്കോ സ്വാഗതവും സ്വാഗതസംഘം കൺവീനർ ഹേമദാസ് ഡോൺ നന്ദിയും പറയും. തുടർന്ന് 4ന് സമ്മേളന വേദിയിൽ നിന്നും നഗരംചുറ്റി പ്രകടനം നടക്കും.

4.30ന് പൊതുസമ്മേളനം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്.മോഹനൻപിള്ള അധ്യക്ഷനാവും. ജില്ലാ നിരീക്ഷകൻ ജയൻ ക്ലാസിക് മുഖ്യപ്രഭാഷണം നടത്തും. സിനി ആർട്ടിസ്റ്റ് സഹീർ മുഹമ്മദ് ഫോട്ടോഗ്രഫി അവാർഡുകൾ വിതരണം ചെയ്യും. വിദ്യാദ്യാസ അവാർഡ് വിതരണം സംസ്ഥാന സെക്രട്ടറി ബി.ആർ.സുദർശനൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി.രവീന്ദ്രൻ, സന്തോഷ് ഫോട്ടോവേൾഡ്, സുരേഷ് ചിത്രമാലിക എന്നിവർ നിർവ്വഹിക്കും. ജില്ലാ സെക്രട്ടറി ഹരീഷ് കൈരളി സ്വാഗതവും സ്വാഗതസംഘം ചെയർമാൻ യൂ.ആർ.മനു നന്ദിയും പറയുമെന്നും ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് എസ്.മോഹനൻപിളള, സ്വാഗതസംഘം ചെയർമാൻ യൂ.ആർ.മനു, കൺവീനർ ഹേമദാസ് ഡോൺ, ഫോട്ടോഗ്രഫി മത്സരം ചെയർമാൻ ബി.രവീന്ദ്രൻ, പബ്ലിസിറ്റി ചെയർമാൻ സജി എണ്ണക്കാട്, ജില്ലാ ട്രഷറാർ അനിൽഫോക്കസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Back to top button