മ്ലാവിന്റെ കൊമ്പുകളും തലയോട്ടിയും…. കാട്ടുപോത്തിന്റെ കൊമ്പുകൾ….വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പരിശോധനയിൽ കണ്ടെത്തിയത്…

സ്വകാര്യ റിസോർട്ടിൽ നിന്ന് മ്ലാവിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകൾ പിടിച്ചെടുത്തു. തൊടുപുഴ തെക്കുംഭാഗം തോട്ടുപുറത്ത് വീട്ടിൽ അനീഷിന്റെ (59) ഉടമസ്ഥതയിലുള്ള റിസോർട്ടിൽനിന്നാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ മ്ലാവിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകൾ പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നംവകുപ്പ് അറക്കുളം സെക്ഷൻ അധികൃതർ റിസോർട്ടിൽ പരിശോധന നടത്തിയത്.

പഴയൊരു വീട് നവീകരിച്ചാണ് റിസോർട്ടായി പ്രവർത്തിച്ചിരുന്നത്. മ്ലാവിന്റെ തലയോട്ടിയും രണ്ട് കൊമ്പുകളും ഉണ്ടായിരുന്നു. കാട്ടുപോത്തിന്റെ കൊമ്പുകൾ തടിയിൽ പണിത തലയിൽ ഘടിപ്പിച്ചിരിക്കുകയായിരുന്നു. മ്ലാവിന്റെ കൊമ്പുകളും തലയോട്ടിയും റിസോർട്ടിന്റെ പടിപ്പുരയിലും കാട്ടുപോത്തിന്റെ കൊമ്പുകൾ ഹാളിലുമായിരുന്നു സ്ഥാപിച്ചിരുന്നത്. പാരമ്പര്യമായി കൈമാറി വന്നതാണെന്നും കേസുമായി സഹകരിക്കാമെന്നും അനീഷ് മൊഴി നൽകിയിട്ടുണ്ട്.

പിടിച്ചെടുത്ത വസ്‍തുക്കൾ ചൊവ്വ പകൽ തൊടുപുഴ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി. തൂക്കവും പഴക്കവും നിശ്ചയിക്കാൻ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പരിശോധനയ്‍ക്ക് അയക്കും.

Related Articles

Back to top button