വയനാട്ടിലും ചേലക്കരയിലും വോട്ടിങ് യന്ത്രത്തിൽ തകരാർ….

ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പോളിങ് നടക്കുന്ന വയനാട്ടിലെ 117ാം ബൂത്തിൽ വോട്ടിങ് തടസ്സപ്പെട്ടു. വോട്ടിങ് യന്ത്രത്തിലെ തകരാറാണ് കാരണം. ആദ്യം രണ്ട് പേർ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വോട്ടിങ് തടസ്സപ്പെട്ടത്. ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി സ്‌കൂളില്‍ 116-ാം നമ്പര്‍ ബൂത്തില്‍ സാങ്കേതിക പ്രശ്നം ഉണ്ടായി. ഇവിടെ വോട്ടിങ് യന്ത്രം മാറ്റേണ്ടി വരുമെന്നാണ് വിവരം. ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ വോട്ട് ചെയ്യേണ്ട ബൂത്താണിത്. ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ യന്ത്രത്തിൽ ഇൻവാലിഡ് എന്ന് കാണിക്കുകയായിരുന്നു.

തിരുവമ്പാടി മണ്ഡലത്തിൽ രണ്ടിടത്ത് വോട്ടിങ് മെഷീനിൽ തകരാറുണ്ടായി. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് ബൂത്ത് 86 ൽ ഇതുവരെ വോട്ടിംഗ് ആരംഭിച്ചില്ല. എട്ട് മണിയോടെ വോട്ടിങ് പുനരാരംഭിക്കും. അഗസ്ത്യമുഴിയിലെ 117 ആം നമ്പർ ബൂത്തിൽ രണ്ടുപേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് ഇവിഎം തകരാറായത്. ഇവിടെ ബാറ്ററി മാറ്റി വോട്ടെടുപ്പ് പുനരാരംഭിച്ചു. ചെറുതുരുത്തി ഹയർ സെക്കന്ററി സ്കൂളിൽ ബൂത്ത്‌ 31 ലെ പോളിംങ്ങ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് യന്ത്രം തകരാറായി. മോക്ക് പോളിങ്ങിൽ തകരാറ് പരിഹരിച്ചതായിരുന്നു.

Related Articles

Back to top button