തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ…..കണ്ടെത്തിയത് റേഷൻ….

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന ഒന്നര ടൺ റേഷനരി തമിഴ്‌നാട് ഭക്ഷ്യ വിതരണ വകുപ്പിൻറെ സംഘം പിടികൂടി. ഇടുക്കിയിലെ അതിർത്തി ജില്ലയായ തേനിയിലെ ബോഡി നായ്ക്കന്നൂരിൽ നിന്നാണ് അരി പടികൂടിയത്.

കഴിഞ്ഞ ദിവസം വാർഡ് കൗൺസിലർ വെങ്കിടേശൻ സമീപത്ത് തകർന്നു കിടന്ന ഓട പരിശോധിക്കാൻ എത്തിയപ്പോൾ 25 ലധികം ചാക്കുകൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്നത് കണ്ടു. കൗൺസിലർ ഈ വിവരം ഭക്ഷ്യ വിതരണ വകുപ്പ് ഫ്ലയിങ് സ്ക്വാഡിനെ അറിയിച്ചു. ഫ്ലയിങ് സ്ക്വാഡും ഡെപ്യൂട്ടി കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും നേരിട്ട് എത്തി പരിശോധന നടത്തി റേഷൻ അരിയാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഏത് കടയിൽ നിന്നുള്ളതാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് പിടിച്ചെടുത്ത റേഷൻ ഭക്ഷ്യവിതരണ വകുപ്പിന്റെ ഗോഡൗണിലേക്ക് മാറ്റി. 

ഏതൊക്കെ കടകൾക്ക് വിതരണം ചെയ്ത അരിയാണെന്ന് കണ്ടെത്താനുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. പൂഴ്ത്തി വെക്കുന്ന അരി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നതിനും കരിഞ്ചന്തയിൽ എത്തിക്കുന്നതിനും ഇടനിലക്കാരുടെ വൻസംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഭക്ഷ്യ വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന വ്യാപകമാക്കാൻ തമിഴ് നാട് ഭക്ഷ്യ വിതരണ വകുപ്പ് നടപടികൾ തുടങ്ങി.

Related Articles

Back to top button