നെയ്യാറ്റിൻകരയിൽ കലോത്സവ വേദിയിൽ വിദ്യാർത്ഥിനിക്ക് ഷോക്കേറ്റു

നെയ്യാറ്റിൻകര ഉപജില്ലാ കലോത്സവ ത്തിനിടെയായിരുന്നു അപകടം. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്‌ണേന്ദുവിനാണ് ഷോക്കേറ്റത്. വൈദ്യുതാ ഘാതത്തിൽ നിന്നും തലനാരിഴയ്‌ക്കാണ് മത്സരാർത്ഥി രക്ഷപ്പെട്ടത്. ശാസ്താംതല സ്‌കൂൾ വിദ്യാർത്ഥിനിയാണ് കൃഷ്‌ണേന്ദു.മാരായമുട്ടത്ത് നടന്ന കലാപരിപാടിക്കിടെയാണ് സംഭവം.കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സ്‌കൂൾ അധികൃതർ അറിയിച്ചു.

മത്സരങ്ങൾ സംഘടിപ്പിച്ചത് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയെന്നാണ് ഉയരുന്ന പരാതി. എന്നാൽ സ്‌കൂളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നുവെന്ന് സംഘാടകർ പറഞ്ഞു. വിദ്യാർത്ഥിനിക്ക് ഷോക്കേറ്റത് പരിശോധിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.

Related Articles

Back to top button