നവംബർ 20 ന് പൊതു അവധി… വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും….

ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് നവംബര്‍ 20 ന് പാലക്കാട് നിയോജക മണ്ഡലത്തിന് അവധി പ്രഖ്യാപിച്ചു. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയുള്ള പൊതു അവധിയായിരിക്കും. മണ്ഡലത്തിൽ വോട്ടുള്ളവർക്കും ‍മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോട് കൂടിയ അവധി നല്‍കണമെന്നാണ് നിര്‍ദേശം.

Related Articles

Back to top button