വാഹനം വിൽക്കുന്നതൊക്കെ കൊള്ളാം ആർസി മാറിയില്ലെങ്കിൽ പണിയാണേ…ഈ കാര്യം ശ്രദ്ധിക്കുക…
കേരളത്തിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും സെക്കൻഡ് ഹാൻഡ് വിപണി വളരെ ശക്തമായിക്കൊണ്ടിരിക്കുകയാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വില കുറവിൽ പലരും കേരളത്തിലേക്ക് വാഹനം എത്തിക്കുന്നുണ്ട്. അതോടൊപ്പം തന്നെ പഴയ വാഹനം വാങ്ങുന്നവർ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് ആർസി മാറ്റുന്ന കാര്യം. ബന്ധുക്കളുടെ വാഹനം വാങ്ങുമ്പോഴാണ് ഈ കാര്യം മറക്കുന്നത്. ഈ കാര്യത്തിൽ പുതിയ ഉത്തരവ് ഇറക്കിയിരിക്കുകയാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ്.
വാഹനവിൽപ്പന നടന്നുകഴിഞ്ഞാൽ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റണമെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ പുതിയ മുന്നറിയിപ്പ് ഇറക്കിയിരിക്കുന്നത്. വാഹനവുമായി ബന്ധപ്പെട്ട് ഏത് കേസിലും ഒന്നാം പ്രതി വാഹനത്തിൻ്റെ ആർ.സി ഉടമയാണ്. വാഹനം കൈമാറി 14 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ ആർ.ടി. ഓഫീസിൽ നൽകണമെന്നും തുടർന്ന് ഉടമസ്ഥതാ കൈമാറ്റ ഫീസടവ് നടപടി പൂർത്തിയാക്കണമെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്. വാഹനങ്ങൾ വിറ്റതിന് ശേഷമുള്ള പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എംവിഡിയുടെ മുന്നറിയിപ്പ്.
നിങ്ങളുടെ ആർ സി ബുക്ക് പെറ്റ് ജി രൂപത്തിലേക്ക് മാറ്റുന്നത് വളരെ നല്ലതാണ്. പെറ്റ് ജി കാര്‍ഡ് രൂപത്തിലേക്ക് വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാറുന്നതോടെ ഇടനിലക്കാരുടെ അനാവശ്യമായ ഇടപ്പെടലുകൾ ഇല്ലാതാകുമെന്നതാണ് പ്രധാന നേട്ടമായി മോട്ടോർ വാഹന വകുപ്പ് വിലയിരുത്തിയിരുന്നത്. ലാമിനേറ്റഡ് കാര്‍ഡുകള്‍ തയ്യാറാക്കാനും തപാലില്‍ അയക്കാനും നിയോഗിച്ച ജീവനക്കാരെ ഇനി വകുപ്പിലെ മറ്റുജോലികളിലേക്ക് മാറ്റാനാകും എന്ന ഗുണവുമുണ്ട്. ഇന്ത്യയില്‍, പൊതുജനങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഒന്ന് തിരിച്ചറിയല്‍ രേഖയായി ഗതാഗത വകുപ്പ് സ്വീകരിക്കുന്നു. പുതുതായി 30 രേഖകള്‍ പുതിയ ലൈസന്‍സ് അപേക്ഷക്കൊപ്പം സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു. ഡ്രൈവിങ്ങ് ലൈസൻസ് പെറ്റ് ജി ഫോർമാറ്റിലേക്ക് മാറ്റാൻ അപേക്ഷിക്കാത്തവർ ഇപ്പോൾ തന്നെ അപേക്ഷിക്കാൻ ശ്രദ്ധിക്കുക.