ആലപ്പുഴ ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി. ബസ് ബാരിക്കേഡ് ഇടിച്ച് തകർത്തു…….
ദേശിയ പാതയിലെ നിർമ്മാണ മേഖലയിൽ കെ.എസ്. ആർ. ടി. സി. ബസ്സ് ബാരിക്കോഡ് ഇടിച്ചു തകർത്തു. നിസ്സാര പരുക്കുകളോടെ യാത്രക്കാർ രക്ഷപെട്ടു. എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. ആലപ്പുഴയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു കെ.എസ്. ആർ. ടി. സി. ബസ്സ്. മറ്റൊരു വാഹനത്തേ മറികടക്കുന്നതിനിടെ റോഡ് നിർമ്മാണത്തിനായി വച്ചിരുന്ന ഇരുമ്പ് ബാരിക്കോസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മറയായി വച്ചിരുന്ന ഇരുമ്പ് ബാരിക്കോഡിൻ്റെ ഒരു ഭാഗം ഇടിയുടെ ആഘാത ത്തിൽ മറിഞ്ഞ് റോഡിൽ വീണു. അതിൻ്റെ മുകളിൽ കയറിയാണ് ബസ്സ് നിന്നത്. എടത്വാ ഡിപ്പോലേതാണ് ബസ്സ്.