സ്കൂൾ കായിക മേള..നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി…

സ്കൂൾ കായിക മേളയുടെ സമാപനം കണക്കിലെടുത്ത് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാലയങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.നേരത്തെ എറണാകുളം ജില്ലയിൽ മൊത്തം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടന്നിരുന്നു. എന്നാൽ എറണാകുളം ജില്ലയിൽ അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് നേരത്തെ കളക്ടർ വ്യക്തമാക്കിയിരുന്നു. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളുടെ അവധിയാണ് എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

Related Articles

Back to top button