നടൻ സായ് കിരണ്‍ വിവാഹിതനാകുന്നു..വധു..
തിരുവനന്തപുരം: വാനമ്പാടി എന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നടനാണ് സായ് കിരണ്‍. നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. തെലുങ്ക് സീരിയല്‍ നടി ശ്രാവന്തിയാണ് വധു. ‘നീയും ഞാനും ചേരുമ്പോള്‍, എന്നന്നേക്കുമായി’ എന്ന് പറഞ്ഞാണ് ശ്രാവന്തി നിശ്ചയത്തിന്റെ ഫോട്ടോകള്‍ പുറത്തുവിട്ടത്. വിവാഹ നിശ്ചയം കഴിഞ്ഞു എന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.
തെലുങ്ക് സിനിമകളിലും സീരിയലുകളിലും സജീവമായ നടന്‍ വാനമ്പാടിയിലെ മോഹന്‍ കുമാര്‍ എന്ന ഗായകനായ നായകനായി എത്തി മലയാളികളുടെ മുഴുവന്‍ സ്‌നേഹവും നേടിയതാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ നടന്‍ പങ്കുവയ്ക്കുന്ന കോമിക് റീലുകള്‍ എല്ലാം പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. വിവാഹ നിശ്ചയം കഴിഞ്ഞു എന്ന പോസ്റ്റും ആദ്യം അതുപോലൊരു കോമഡിയാണെന്നാണ് ആരാധകര്‍ ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് ആശംസകളുമായി സെലിബ്രിറ്റികള്‍ എത്തിയതോടെയാണ് ആരാധകരും വിശ്വസിച്ചത്.
തന്റെ പ്രിയപ്പെട്ട നായകനും ഭാവി വധുവിനും ആശംസകള്‍ അറിയിച്ച് സുചിത്ര ചന്തു സോഷ്യല്‍ മീഡിയയില്‍ എത്തി. ചന്ദ്ര ലക്ഷ്മണ്‍, അമൃത നായര്‍ തുടങ്ങിയ നിരവധി ടെലിവിഷന്‍ താരങ്ങളും കമന്റില്‍ സായ് കിരണിനും ശ്രാവന്തിയ്ക്കും ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്.